|    May 25 Thu, 2017 4:54 am
FLASH NEWS

കേരളാ കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല: മാണി; ആരോടും പകയില്ല, ശരിക്കൊപ്പം നില്‍ക്കും

Published : 7th August 2016 | Posted By: SMR

ചരല്‍ക്കുന്ന്(പത്തനംതിട്ട): കേരളാ കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ എം മാണി പറഞ്ഞു. പാര്‍ട്ടി നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ്സിന് ആരെയും വിരട്ടാന്‍ ഉദ്ദേശ്യമില്ല. ആരോടും പകയില്ല. എന്നാല്‍, പാര്‍ട്ടിക്ക് അടിമത്ത മനോഭാവമോ അപകര്‍ഷതാ ബോധമോ ഇല്ല. സ്വതന്ത്രമായതും വിഷയാധിഷ്ഠിതവുമായ നിലപാടുകളാണു സ്വീകരിക്കുന്നത്. ഓരോ കാര്യത്തിന്റെയും ശരിയും തെറ്റും വിലയിരുത്തും. ശരിക്കൊപ്പം നില്‍ക്കുമെന്നും മാണി വ്യക്തമാക്കി.
തങ്ങള്‍ കൂടി സഹകരിച്ച് രൂപീകരിച്ച യുഡിഎഫാണ് ഇപ്പോള്‍ ഉള്ളതെന്ന കാര്യം കോ ണ്‍ഗ്രസ് മറക്കരുത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് യുഡിഎഫിനു നേതൃത്വം നല്‍കിയ പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. തങ്ങളുടെ നിലപാട് പുനപ്പരിശോധിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. എന്തു വേണമെന്ന് ചര്‍ച്ച ചെയ്യും. എന്തു വേണമെന്ന് തനിക്കുപോലും നിശ്ചയമില്ല. ഗഹനമായ ചര്‍ച്ചയിലേക്കു കടക്കുകയാണ്. ഈ മുന്നണിയില്‍ ഒരുപാടു വേദന സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്തെല്ലാം ആക്ഷേപങ്ങള്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ചെന്നും മാണി ചോദിച്ചു.
ബജറ്റ് വിറ്റ മാണിയെന്നു പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ബജറ്റെന്നു കേട്ടാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. അതു മാറ്റിയതു കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 12 ബജറ്റുകളാണ്. മനുഷ്യനെ മനസിലാക്കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്നും മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day