|    May 29 Mon, 2017 10:51 pm
FLASH NEWS

കേരളാ എംപിമാരുടെ യോഗം നാളെ; അന്തര്‍സംസ്ഥാന സമിതി യോഗം ഇന്ന്

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പതിനൊന്നാമത് അന്തര്‍ സംസ്ഥാന സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടക്കും. രാജ്യത്തെ മുഴുവന്‍ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. യോഗത്തില്‍ സംബന്ധിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി.
അന്തര്‍സംസ്ഥാന സമിതി സംബന്ധിച്ച പുന്‍ച്ചി കമ്മീഷന്റെ ശുപാര്‍ശകള്‍, സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ പ്രധാന തിരിച്ചറിയല്‍ രേഖ ആക്കുക, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണം മെച്ചപ്പെടുത്തുകയും എല്ലാവരെയും വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുക, ആഭ്യന്തരസുരക്ഷ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള അന്തര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞവര്‍ഷം മേഖലാതല യോഗങ്ങള്‍ നടത്തിയിരുന്നു. കിഴക്കന്‍, മധ്യ, ഉത്തര, പശ്ചിമ, ദക്ഷിണ മേഖലകളിലായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലായിരുന്നു യോഗങ്ങള്‍.
ഇതിനെതുടര്‍ന്നാണ് ഇന്നത്തെ സുപ്രധാന യോഗം നടക്കുന്നത്. മുഖ്യമന്ത്രിമാര്‍ക്കു പുറമെ ആറു കേന്ദ്രമന്ത്രിമാരും 11 കാബിനറ്റ്/സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിമാരും അടങ്ങുന്നതാണ് സമിതി. ഇതിനുമുമ്പ് 2006 ഡിസംബറിലാണ് അന്തര്‍ സംസ്ഥാന സമിതി ചേര്‍ന്നത്. നിരവധി കേന്ദ്രമന്ത്രിമാരും പങ്കെടുക്കും അതേസമയം, തിങ്കളാഴ്ച തുടങ്ങുന്ന മഴക്കാല സമ്മേളനത്തിനു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ കേരളത്തിലെ എല്ലാ എംപിമാരും പങ്കെടുക്കും. രാവിലെ 11.30നാണ് യോഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day