|    Mar 30 Thu, 2017 6:29 am
FLASH NEWS

കേരളഹൗസിലെ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലിയില്‍ സ്ഥാനക്കയറ്റം നേടിയെന്ന ആരോപണത്തില്‍ ഡല്‍ഹിയിലെ കേരളഹൗസിലെ മൂന്നുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കേരളഹൗസ് ഗസ്റ്റ്ഹൗസ് ജീവനക്കാരായ വസുമോഹന്‍, ശശിധരന്‍, ബിജുകുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണ വിധേയമായി നടപടിയെടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഇവര്‍ക്കെതിരേ നടപടി തുടങ്ങിയിരുന്നു. എന്നാല്‍, ഇടത്‌സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നടപടി വേഗത്തിലാക്കുകയായിരുന്നു. ഒരു ജീവനക്കാരനെതിരേ ഒരേ പരാതിയില്‍ ഒരു ശിക്ഷ മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥയുള്ളതിനാല്‍ നേരത്തെയെടുത്ത ശാസനാ ശിക്ഷ റദ്ദുചെയ്താണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. സംസ്ഥാന പൊതുഭരണ വകുപ്പിന്റെതാണ് നടപടി. ഇവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പൊതുഭരണവകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day