|    Oct 17 Wed, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. രാജാകൃഷ്ണന്‍ അന്തരിച്ചു

Published : 20th September 2017 | Posted By: fsq

 

കൊല്ലം: കേരളശബ്ദം മാനേജിങ് എഡിറ്ററും സാമൂഹികപ്രവര്‍ത്തകനും വ്യവസായിയുമായ ഡോ. ബി എ രാജാകൃഷ്ണന്‍ (70) അന്തരിച്ചു. 40 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തും വ്യാവസായിക രംഗത്തും ഏറെ സജീവമായിരുന്നു.ആതുരശുശ്രൂഷാ രംഗത്ത് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം മുഴുസമയ വ്യവസായിയും പത്രപ്രവര്‍ത്തകനുമായി മാറിയത്. 1974 മുതല്‍ കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായി. കുങ്കുമം, മഹിളാരത്‌നം, നാന തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും പ്രമുഖ എഴുത്തുകാരിയുമായ വിമല രാജാകൃഷ്ണനാണ് ഭാര്യ. കേരളശബ്ദത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മധു ആര്‍ ബാലകൃഷ്ണന്‍, ശ്രീവിദ്യ, ലക്ഷ്മിപ്രിയ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ശിവകുമാര്‍, സംഗീത മധു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മുളങ്കാടകം ശ്മശാനത്തില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss