|    Oct 23 Tue, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരളവര്‍മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിനും എന്‍പി രാജേന്ദ്രനും

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ കവിതാ പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാറും മാധ്യമപുരസ്‌കാരത്തിന് എന്‍പി രാജേന്ദ്രനും അര്‍ഹരായി. ഈ മാസം 30ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മഹാകവി പന്തളം കേരളവര്‍മ സ്മാരക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പത്മശ്രീ ജി ശങ്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ.കെഎസ് രവികുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരീദാസന്‍നായര്‍, ടികെ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുസംസാരിക്കും.കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ എന്ന കവിതാ സമാഹാരത്തിനാണ് കുരീപ്പുഴ ശ്രീകുമാറിന് കവിതാ പുരസ്‌കാരം സമ്മാനിക്കുന്നത്. 15,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തില്‍ എന്‍പി രാജേന്ദ്രന്‍ എഴുതിയിരുന്ന വിശേഷാല്‍ പ്രതി എന്ന പംക്തിക്കാണ് 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. മഹാകവി പന്തളം കേരള വര്‍മസ്മാരക സമിതി പ്രസിഡന്റ് ഡോ.കെഎസ് രവികുമാര്‍, സെക്രട്ടറി പി രവിവര്‍മ, വൈസ് പ്രസിഡന്റ് പിജി ശശികുമാര്‍ വര്‍മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss