|    Jan 19 Thu, 2017 7:42 am
FLASH NEWS

കേരളയാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

Published : 28th January 2016 | Posted By: SMR

ഇരിട്ടി: സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഉജ്വല സ്വീകരണം നല്‍കി.
വികസനനേട്ടങ്ങളുമായി കുതിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ ബാറിന്റെയും സരിതയുടെയും പേരുപറഞ്ഞ് മറിച്ചിടാന്‍ ശ്രമിക്കുന്നത് വിഷയദാരദ്ര്യം കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയനായ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചുനേരിടും.
ഇനിയും അഞ്ചുവര്‍ഷം എ ല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചാല്‍ വികസനരംഗത്ത് ഹോളിഡേയായിരിക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹീം മുണ്ടേരി അധ്യക്ഷത വഹിച്ചു.
വൈസ് ക്യാപ്റ്റന്‍മാരായ മന്ത്രി ഡോ. എംകെ മുനീര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കെ എം ഷാജി എംഎല്‍എ, കോഓഡിനേറ്റര്‍ പി കെ കെ ബാവ, സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി, പി വി അബ്ദുല്‍ വഹാബ് എംപി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി സംസാരിച്ചു.
ഇരിക്കൂറില്‍ നല്‍കിയ സ്വീകരണത്തില്‍ കെ പി മൊയ്തീന്‍ കുഞ്ഞി ഹാജി, സി കെ മുഹമ്മദ്, അഡ്വ. എസ് മുഹമ്മദ്, എം പി റഷീദ്, പി ടി എ കോയ മാസ്റ്റര്‍, കെ ടി അനസ്, കെ കെ കുഞ്ഞിമായിന്‍, കെ ടി നസീര്‍, കെ പി മൊയ്തീന്‍, കുഞ്ഞിമാസ്റ്റര്‍, സംസാരിച്ചു. ജില്ലാതല സമാപനം പാനൂര്‍ ടൗണില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍ മഹ്മൂദ് അധ്യക്ഷത വഹിച്ചു. സി പി ജോണ്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പി എ റഹ്മാന്‍, മുസ്തഫ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 114 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക