|    Sep 25 Tue, 2018 3:28 pm
FLASH NEWS

കേരളമാതൃക ഇനി കേന്ദ്രഭരണപ്രദേശങ്ങളിലേക്കും

Published : 18th January 2017 | Posted By: fsq

 

മുളംകുന്നത്തുകാവ്: കേരള മാതൃകയിലുള്ള അധികാരവികേന്ദ്രീകരണം രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഇതിനുവേണ്ടി കേന്ദ്രപഞ്ചായാത്ത് രാജ് മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങള്‍ വിവിധ കേന്ദ്രഭരണപ്രദേശങ്ങ ള്‍ സന്ദര്‍ശിച്ച് ജനപ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ലക്ഷദ്വീപ്,ഡാമന്‍ ഡ്യു, നഗര്‍ ഹവേലി,ചണ്ഡീഗഡ്, പോണ്ടിച്ചേരി, ആന്തമാന്‍ നിക്കോബര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് വിദഗ്ദ്ധസമതി സന്ദര്‍ശിച്ചത്. ഇതുസംബന്ധിച്ച രൂപരേഖ അടുത്തുതന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു സമിതി അംഗമായ കില ഡയറക്ടര്‍ ഡോ.പി പി ബാലന്‍ അറിയിച്ചു. മുന്‍ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മീനാക്ഷിസുന്ദരം, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ജോ.സെക്രട്ടറി ഡോ.ഡി.എസ് ശര്‍മ്മ ,ഹൈദരാബാദിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍  ഡെവലപ്‌മെന്റ് ഡയറക്ടര്‍  പ്രഫ.ജയലക്ഷ്മി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിന്റെ ചുമതല കിലയ്ക്കായിരിക്കും.ബൈക്ക് മറിഞ്ഞ് പരിക്കേറ്റു കേച്ചേരി: കീഴ്തണ്ടിലം താഴിശ്ശേരി ബസ് സ്റ്റോപ്പിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രകനായ യുവാവിന് പരിക്കേറ്റു. തണ്ടിലം ചൂണ്ടല്‍ വീട്ടില്‍ ജോണ്‍സന്റെ മകന്‍ ജോബിനാ(19)ണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss