|    Jun 29 Thu, 2017 4:10 am
FLASH NEWS

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനവും ഇന്ന്

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ഉച്ച രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അധ്യക്ഷത വഹിക്കും. കവിയും കോഴിക്കോട് ജിയോളജി വകുപ്പില്‍ ജിയോളജിസ്റ്റുമായ ദിവാകരന്‍ വിഷ്ണുമംഗലത്തിനെ ചടങ്ങി ല്‍ ആദരിക്കും. നിര്‍വചനം, പാഠാവലി, ജീവന്റെ ബട്ടണ്‍, ധമനികള്‍, രാവോര്‍മ എന്നീ കവിതാസമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ച ദിവാകരന്‍ വിഷ്ണുമഗംലം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. എഡിഎം ടി ജനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെടി ശേഖര്‍ എന്നിവര്‍ സംസാരിക്കും. ദിവാകരന്‍ വിഷ്ണുമഗംലം കവിത അവതരിപ്പിക്കും. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഭാഷാ സെമിനാര്‍ കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മല്‍സരങ്ങള്‍ നടക്കും.നവംബര്‍ ഒന്നിന് രാവിലെ 11ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫിസുകളിലും ഓഫിസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതും ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസ് തലവന്‍ ചൊല്ലിക്കൊടുക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിജ്ഞ ഇപ്രകാരമാണ്: “മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക