|    Jan 16 Mon, 2017 6:34 pm

കേരളപ്പിറവി ദിനത്തില്‍ യുവ കര്‍ഷകരുടെ വിദ്യാരംഭം

Published : 13th October 2016 | Posted By: Abbasali tf

കൊണ്ടോട്ടി: പുതുതലമുറയുടെ വിദ്യാഭ്യാസം മുഖ്യ പ്രമേയമാക്കികൊണ്ട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമായി സ്‌കൂള്‍, കോളജ് കാംപസുകളില്‍ നടത്തുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് സ്വരൂപം നാഷനല്‍ ഹെറിറ്റേജ് പാര്‍ക്കില്‍ കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. കേരളത്തെ കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നൂറില്‍ പരം യുവതി യുവാക്കളുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദ്യാരംഭവും യുവ കര്‍ഷകരുടെ സംഗമവും കാംപയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. നാഷനല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ദേശീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന “നശാ മുക്ത് ഭാരത് ആന്ദോളന്‍”(ലഹരി വിമുക്ത ഭാരതം)എന്ന പ്രക്ഷോഭ യാത്രക്ക് അനുഭാവം പ്രകടിപ്പിച്ച് ആയിരത്തില്‍പരം യുവാക്കളെയും യുവതികളെയും അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. ഇന്ത്യയിലെ പ്രശസ്തമായ സെന്‍ട്രല്‍,സ്റ്റേറ്റ് സര്‍വകലാശാലകളിലെയും എന്‍ഐടി, ഐഐഎം, ഐഐടി തുടങ്ങിയ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് റോഡ് ഷോയില്‍ അണിനിരക്കുന്നത്. ദേശീയ കാംപയിന്റെ ഭാഗമായി ദേശീയ ചലചിത്രമേള, കൊളാഷ് പ്രദര്‍ശനം, സിംപോസിയം, ഫഌഷ് മോബ്, മോക് ഡ്രില്‍, സെലിബ്രിറ്റി ടോക്ക് ഷോ തുടങ്ങിയ വൈവിദ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുക. കൊണ്ടോട്ടിക്കടുത്ത എടവണ്ണപ്പാറയില്‍ കേരള പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫയെയും വാഴക്കാട് എസ്‌ഐ സന്തോഷ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി നടത്തുന്ന വിളംബര ഘോഷയാത്ര 16ന് രാവിലെ് എട്ടിന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ധനന്‍ ഫഌഗ് ഓഫ് ചെയ്യും. കൊണ്ടോട്ടിയിലെ പ്രമുഖ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര ഘോഷയാത്രയില്‍ നൂറോളം സൈക്കിള്‍, ബൈസിക്കിള്‍ റൈഡര്‍മാര്‍ പങ്കെടുക്കും. എട്ടിന് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ആരംഭിക്കുന്ന പൈതൃക സൈക്കിള്‍ യാത്ര മുസ്‌ല്യാരങ്ങാടി മൂച്ചിക്കുണ്ട് ഹരിജന്‍ കോളനി വഴി പൂക്കോട്ടൂരില്‍ എത്തിച്ചേരും. പത്തിന് പൂകോട്ടൂര്‍ ഗേറ്റില്‍ സമാപിക്കുന്ന വാഹന ജാഥയ്ക്ക് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്വീകരണം നല്‍കും. കാംപയിന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 085928 13331  എന്ന ഹെല്‍പ് ഡെസ്‌ക് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക