|    Apr 25 Tue, 2017 11:52 pm
FLASH NEWS

കേരളപ്പിറവിദിനത്തെ വരവേല്‍ക്കാന്‍ കുളം ശുദ്ധീകരിച്ച് യുവതീയുവാക്കള്‍

Published : 31st October 2016 | Posted By: SMR

പാലക്കാട്: കുളങ്ങളുടെ നാടായ പാലക്കാടിനെ നിലനിര്‍ത്താന്‍ ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുകുളങ്ങളെ ശുദ്ധീകരിക്കുന്ന പദ്ധതിയുമായി സന്നദ്ധ സേവന പ്രവര്‍ത്തകര്‍. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ  39, 75  എന്‍എസ്എസ് യൂനിറ്റുകളുടെ പ്രവര്‍ത്തകരാണ് കേരളപ്പിറവി ദിനത്തെ വരവേല്‍ക്കാന്‍ കുളം ശുദ്ധീകരണ യജ്ഞത്തിന് തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തേങ്കുറിശ്ശി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പായല്‍മൂടി കിടന്ന ഒന്നര ഏക്കറില്‍ കൂടുതല്‍ വിസ്തൃതി ഉള്ള പൂളക്കാട് പൊതു കുളത്തെ വൃത്തിയാക്കാന്‍ മുപ്പതോളം യുവതീ യുവാക്കള്‍ രംഗത്തെത്തി.   കുളത്തിന്റെ ജൈവ വ്യവസ്ഥയെ തകിടം മറിക്കുന്ന ആഫ്രിക്കന്‍ പായലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളും  നീക്കുകയും  കുളത്തിന്റെ ജൈവ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെനഷ്ടപ്പെട്ടുപോയ കുളിക്കടവുകള്‍ പുനരുദ്ധരിക്കുകയും ചെയ്തു.പ്രോഗ്രാം ഓഫിസര്‍മാരായ കെ.പ്രദീഷ്, സിജയന്തി എന്‍.എസ് എസ് . സ്റ്റുഡന്റ് സെക്രെട്ടറിമാരായ പിജെ ഷിബിന, കെ  രമ്യ , പ്രകൃതിമിത്ര ശ്യാം തേങ്കുറിശ്ശി , ആര്‍ട്ട് ഓഫ് ലിവിങ് യുവാചാര്യ എസ് .ഗുരുവായൂരപ്പന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാട്ടുകാരും അവരുടെ ഭാഗത്തുനിന്നുള്ള സഹായ സഹകരങ്ങള്‍ നല്‍കി.  കുളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം അടുത്ത ദിവസം തന്നെ നടത്തുന്നതിനും വരും ദിവസങ്ങളില്‍ കൂടുതല്‍ ജലാശയങ്ങള്‍ ശുചിയാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും  പ്രവര്‍ത്തകര്‍ തയാറാക്കി  . “യൂസ്  മീശുചിത്യം എന്നിലൂടെ എന്ന പ്രവര്‍ത്തന പരിപാടിയിലാണ് എന്‍എസ്എസ്  യൂനിറ്റുകള്‍  കുളം നവീകരണ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day