|    Oct 21 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തോട് എന്നും ഇഷ്ടം

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: കേരളത്തെ ഏറെ സ്‌നേഹിക്കുകയും മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അക്രമിസംഘം ബംഗളൂരുവില്‍ വെടിവച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്. ഫേസ്ബുക്കില്‍ അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പിലും കേരളത്തോടുള്ള തന്റെ സ്‌നേഹം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട് അവര്‍. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പോസ്റ്റ് ചെയ്ത, കന്യാസ്ത്രീകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളിക്കുന്ന വീഡിയോ പങ്കുവച്ചാണ് കേരളത്തോടും അവിടത്തെ ജനങ്ങളോടുമുള്ള തന്റെ ഇഷ്ടം ഗൗരി ലങ്കേഷ് പ്രഖ്യാപിച്ചത്: “മലയാളികള്‍ ഓണം ആഘോഷിക്കുന്നു, മതപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ. അവര്‍ അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തമെന്നു വിളിക്കാന്‍ കാരണമതാണ്. എന്റെ മലയാളി സുഹൃത്തുക്കളേ, ദയവായി നിങ്ങളുടെ മതേതര മൂല്യം കാത്തുസൂക്ഷിക്കുക.’ അടുത്ത വര്‍ഷത്തെ ഓണത്തിനു താന്‍ കേരളത്തില്‍ ഉണ്ടാവുമെന്നും ആരെങ്കിലും രുചികരമായ ബീഫ് തയ്യാറാക്കി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്താണ് ഗൗരി പോസ്റ്റ് അവസാനിപ്പിക്കുന്നത്. വെടിയേറ്റു മരിക്കുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പ് 3.18ന് ആയിരുന്നു അവരുടെ ഈ പോസ്റ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss