|    Jul 17 Tue, 2018 7:26 pm
FLASH NEWS

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം: കെ സി ജോസഫ്

Published : 12th September 2017 | Posted By: fsq

 

പത്തനംതിട്ട: മദ്യനിരോധനമെന്ന യുഡിഎഫ് തീരുമാനം അട്ടിമറിച്ച് കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുവാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ സി ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ  മദ്യനയത്തില്‍ പ്രതിഷേധിച്ച് ഡിസിസി  സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ഡിസിസി പ്രസിഡന്റ്  പി മോഹന്‍രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു,  നിര്‍വാഹക സമിതി അംഗം മാലേത്ത് സരളാ  ദേവീ,  സതീഷ് കൊച്ചു പറമ്പില്‍ സംസാരിച്ചു. ധര്‍ണയ്ക്കു മുന്നോടിയായി  അബാന്‍ ജങ്്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിലും പ്രവര്‍ത്തകര്‍ പങ്കാളികളായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss