|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായവുമായി സ്വകാര്യ ബസ്സുകളും

Published : 31st August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നു കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളും. അടുത്ത മാസം മൂന്നിന് സര്‍വീസ് നടത്തുന്ന സംസ്ഥാനത്തെ 10,000ഓളം സ്വകാര്യ ബസ്സുകളില്‍ നിന്നു ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നു് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്നേ ദിവസം ടിക്കറ്റ് നല്‍കാതെയായിരിക്കും സര്‍വീസ്. യാത്രക്കാരുടെ കൈയില്‍ നിന്നു പണം ബക്കറ്റില്‍ ശേഖരിക്കും. ഈ തുക പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഇതേ മാതൃകയില്‍ പണം ശേഖരിച്ചിരുന്നു. റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്താത്തതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാലാണ് ഇടുക്കിയെ ഒഴിവാക്കിയത്. വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കി കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഇടുക്കിയില്‍ 162 ബസ്സുകള്‍ സര്‍വീസ് നടത്താനാവാതെ കയറ്റിയിട്ടിരിക്കുകയാണ്. റോഡുകള്‍ പൂര്‍വസ്ഥിതിയിലാവണമെങ്കില്‍ രണ്ടു മാസമെടുക്കും. ഡീസല്‍ വില വര്‍ധനയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ പുനരധിവസിപ്പിക്കേണ്ട ചുമതലയി ല്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികളായ നെല്‍സണ്‍ മാത്യു, കെ ബി സുനീര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss