|    Oct 18 Wed, 2017 1:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തെ കുട്ടിച്ചോറാക്കാന്‍ സംഘപരിവാരങ്ങള്‍ ഇറങ്ങിയെന്ന് ഹസന്‍

Published : 5th October 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്ത് ഒരിടത്തും ഇല്ലാത്തത്ര സമാധാനവും സഹവര്‍ത്തിത്വവും നിറഞ്ഞ കേരളത്തെ എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കാന്‍ സംഘപരിവാരങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് കെപി സിസി പ്രസിഡന്റ് എം എം ഹസന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര കേരള വിഭജന യാത്രയായി മാറുകയാണ്. സമൂഹത്തെ എങ്ങനെയെങ്കിലും ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ഹസന്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജനതയെ ദ്രോഹ നടപടികളിലൂടെ ശിക്ഷിക്കുന്ന ബിജെപി ഭരണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അമിത്ഷാ യാത്ര നടത്തേണ്ടത്. ആരാച്ചാരുടെ അഹിംസാ പ്രസംഗത്തിന് തുല്യമാണ് അമിത്ഷായുടെ പ്രസംഗമെന്ന് ഹസന്‍ പരിഹസിച്ചു. ബിജെപി  സകല സംഘപരിവാര നേതക്കളെയും തൂത്ത് പെറുക്കി കേരളത്തിലേക്ക് കൊണ്ടുവരുകയാണെന്നും ഹസന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക