|    Oct 23 Mon, 2017 2:51 am
Home   >  Todays Paper  >  Page 5  >  

കേരളത്തെ അപമാനിക്കാനുള്ള ബിജെപി ശ്രമം അപഹാസ്യം

Published : 7th October 2017 | Posted By: fsq

 

തിരുവനന്തപുരം: തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ബിജെപി ശ്രമം തീര്‍ത്തും അപഹാസ്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരേ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സോമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയര്‍ന്ന ജനവികാരം. സമൂഹത്തിലെ എല്ലാ മേഖലകളിലും ഉയര്‍ന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. അഴിമതിയും വിലക്കയറ്റവും ശിശുമരണങ്ങളും റെയില്‍ അപകടങ്ങളും സാമ്പത്തിക തകര്‍ച്ചയും മുഖമുദ്രയായ നരേന്ദ്രമോദി സര്‍ക്കാര്‍ തങ്ങളുടെ പരാജയങ്ങള്‍ മറച്ചുപിടിക്കാന്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷാ യാത്രയെ കാണാന്‍ സാധിക്കുകയുള്ളൂ. കേരള ജനതയെ ആക്ഷേപിക്കാനുള്ള ഏതു നീക്കത്തെയും  ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക