|    Sep 22 Sat, 2018 5:37 am
FLASH NEWS

കേരളത്തില്‍ 87.3 ശതമാനം ആളുകളും പുകവലിക്കുന്നില്ല

Published : 1st June 2018 | Posted By: kasim kzm

കണ്ണൂര്‍: കേരളത്തില്‍ 87.3 ശതമാനം ആളുകളും പുകവലിക്കുന്നില്ലെന്നും ഇത് വികസിത രാജ്യങ്ങളുടെ സൂചികക്ക് ഒപ്പം നില്‍ക്കുന്നതാണെന്നും ആരോഗ്യ വകുപ്പ്. 2016-17ലെ കണക്കനുസരിച്ച് 7.3 ശതമാനമാണ് പുകവലിക്കാര്‍. 3.4 ശതമാനം പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരുമാണ്.
അതേസമയം, 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളില്‍ പുകയില ഉപയോഗം കൂടിവരുന്നു. നേരിട്ട് പുക വലിക്കുന്നവരെ പോലെ തന്നെ ഇതിന്റെ അപകടത്തിന് ഇരയാകുന്നവരാണ് പാസീവ് സ്‌മോക്കിങിന് ഇരയാവുന്നവര്‍. തൊഴിലിടങ്ങളിലാണ് ഇതിന് കൂടുതലും സാധ്യത. പുക വലിക്കുന്നയാള്‍ ഉപയോഗിച്ച വസ്തുക്കള്‍ സ്പര്‍ശിക്കുന്നതിലൂടെയോ മുറിയില്‍നിന്നോ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉള്ളില്‍ കടക്കുന്ന തേഡ് ഹാന്‍ഡ് സ്‌മോക്കിങിനെ കുറിച്ചും പഠനങ്ങള്‍ നടക്കുകയാണ്. ഈ വിധത്തിലുള്ള പുകവലിയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്നു.
ഹൃദയസംബന്ധമായ രോഗബാധയില്‍ 12 ശതമാനം പുകവലി മൂലവും പാസീവ് സ്‌മോക്കിങ് മൂലവുമാണ്. പുകവലിയിലൂടെ 4,000 രാസവസ്തുക്കളാണ് ശരീരത്തിലേക്ക് കടക്കുന്നതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss