|    Aug 21 Mon, 2017 4:34 am
FLASH NEWS

കേരളത്തില്‍ സംഘപരിവാറിന്റെ അജണ്ട നടപ്പിലാകില്ല: മുഖ്യമന്ത്രി

Published : 6th August 2017 | Posted By: fsq

 

പുനലൂര്‍ : സംസ്ഥാനത്ത് മതനിരപേക്ഷത ശക്തമാണെന്നും അതിന്റെ അടിസ്ഥാനം ഇടതുപക്ഷത്തിന്റെ കരുത്തണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂരില്‍ കേരളാ പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ അജണ്ട പ്രയോഗിക്കാന്‍ കഴിയാത്ത നാടാണ് കേരളം. പട്ടികജാതിക്കാര്‍ക്ക് സുരക്ഷിതമായി കഴിയാന്‍ പറ്റിയ സ്ഥലമാണ് കേരളമെന്ന് കേന്ദ്ര മന്ത്രിക്കു പോലും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ളത് കൊണ്ടാണ് കേരളത്തില്‍ സംഘപരിവാറിന്റെ അജണ്ട നടപ്പിലാകാത്തത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളതുപോലുള്ള സംഘര്‍ഷങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന തരത്തിലുള്ള കുപ്രചരണങ്ങളാണ് സംഘപരിവാര്‍ നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. കെ എന്‍ ബാലഗോപാല്‍, കെ രാജഗോപാല്‍, കെ വരദരാജന്‍, സൂസന്‍ കോടി, കെ കെ ജയചന്ദ്രന്‍, എസ് ജയമോഹന്‍, ജോര്‍ജ്ജ് മാത്യു, എം എ രാജഗോപാല്‍ സംസാരിച്ചു.പൊതുസമ്മേളനത്തിന് മുന്നോടിയായി ടി ബി ജങ്—ഷനില്‍ നിന്നും പ്രകടനവും നടന്നു. രാവിലെ രാജരോഹിണി ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക