|    Dec 14 Fri, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Published : 28th May 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ തെക്കുപടിഞ്ഞാറു നിന്നു പടിഞ്ഞാറേക്ക് ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാറ്റിന്റെ വേഗം 35-45 കിലോമീറ്റര്‍ വരെയായിരിക്കും. ഇത് ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെയാകും.
കര്‍ണാടക തീരത്തു കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്-കന്യാകുമാരി പ്രദേശങ്ങളിലേക്കും മല്‍സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണം ഉണ്ടാകാനിടയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 12 അടി വരെ ഉയരത്തില്‍ കൂറ്റന്‍ തിരകളുണ്ടാവുമെന്നും അറിയിപ്പുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss