|    Dec 12 Wed, 2018 12:40 pm
FLASH NEWS
Home   >  Kerala   >  

കേരളത്തില്‍ വീണ്ടും ദുരഭിമാന കൊല: ഭാര്യയുടെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published : 28th May 2018 | Posted By: sruthi srt

മന്നാനം: കോട്ടയം മന്നാനത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ യുവാവ് നട്ടാശേരി എസ് എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫി(23)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെന്മലയ്ക്കു 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ന്ിന്നാണ് മൃതദേഹം കണ്ടെത്തിയത്.അതേസമയം,പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയെന്നാണ് റിപോര്‍ട്ട്.കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐയ്‌ക്കെതിരെയാണ് ആരോപണം.കെവിനെ തട്ടികൊണ്ടുപോയി 30 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പടം കടപ്പാട്-മനോരമ

തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ എന്നയാളെ കൊല്ലം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു.പോലിസ് സ്‌റ്റേഷനില്‍ വച്ച് നീനു കെവിനൊപ്പം പോകാനാണ് താല്‍പര്യമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് നീനുവിനെ കെവിനൊപ്പം വിട്ടയക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss