|    Oct 21 Sat, 2017 4:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തില്‍ ലൗജിഹാദ് യാഥാര്‍ഥ്യം : യോഗി ആദിത്യനാഥ്

Published : 5th October 2017 | Posted By: fsq

 

കണ്ണൂര്‍: കോടതികളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗജിഹാദ് ആരോപണവുമായി തീവ്രഹിന്ദുത്വ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കവെ പുതിയതെരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി. ഹാദിയ കേസ് പരാമര്‍ശിച്ചുകൊണ്ടാണ് ലൗജിഹാദ് ആരോപണം ആദിത്യനാഥ് ഉന്നയിച്ചത്. ഇക്കാര്യം എന്‍ഐഎയും കണ്ടെത്തിയിരുന്നു. വിഷയത്തില്‍ അവര്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അപകടകരമായ പ്രവണതയാണിത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണു കേരളം ഭരിക്കുന്നത്. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. സാധാരണക്കാര്‍ക്ക് സുരക്ഷ നല്‍കാനാണ് ഈ യാത്രയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക