|    Mar 28 Tue, 2017 7:47 am
FLASH NEWS

കേരളത്തില്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ ആവശ്യം: മന്ത്രി

Published : 2nd August 2016 | Posted By: SMR

കൊച്ചി: ചരക്കുഗതാഗത മേഖലയില്‍ കേരളത്തില്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ ആവശ്യമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ നേതൃത്വത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ലോജിസ്റ്റി—ക്‌സ് കോണ്‍ക്ലേവ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റു സംസ്ഥാനങ്ങളില്‍ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് ലോജിസ്റ്റി—ക് ഹബ്ബുകള്‍ ഉപയോഗിച്ചുവരുന്നത്. നിലവില്‍ കേരളത്തില്‍ ഇത്തരം ശാസ്ത്രീയ സംവിധാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാനമായും കപ്പല്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയാണ് കേരളത്തില്‍ ചരക്കുനീക്കം നടത്തുന്നത്. ഇതില്‍ 90 ശതമാനം ചരക്കുനീക്കവും നടക്കുന്നത് റോഡുകളിലൂടെയാണ്. കണ്ടെയ്‌നര്‍ ലോറികള്‍ നഗരങ്ങളിലെ റോഡുകളില്‍ പ്രവേശിക്കുന്നത് മറ്റു യാത്രികര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കു ന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനും ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ക്രിയാത്മകമായ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തി ലോജിസ്റ്റി—ക്  രംഗത്തെ വിദഗ്ധര്‍ പ്രൊജക്ട് സമര്‍പ്പിച്ചാ ല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ നിരവധി പരാതികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. എന്നാല്‍, ഇതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോവാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ലോജിസ്റ്റിക്‌സ് കോണ്‍ക്ലേവ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡിയും സിഐഐ കേരള ലോജിസ്റ്റിക്‌സ് കണ്‍വീനറുമായ എന്‍ എ മുഹമ്മദ്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിഐഐ ചെയര്‍മാന്‍ വി പി നന്ദകുമാര്‍, വൈസ് ചെയര്‍മാന്‍ ജി ഗിരീഷ്‌കുമാര്‍, മുന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറി കെ മോഹന്‍ദാസ് സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day