|    Jan 25 Wed, 2017 5:15 am
FLASH NEWS

കേരളത്തില്‍ രാഷ്ട്രീയ ഭീകരത: ബിജെപി കേന്ദ്ര നേതൃത്വം

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം സര്‍ക്കാരിലും പോലിസിലും വിശ്വാസമില്ലെന്നും സംസ്ഥാനത്ത് രാഷ്ട്രീയ ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ജി വി എല്‍ നരസിംഹറാവു. പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രസ്താവന. കൊലപാതകങ്ങള്‍ക്ക് കേരളാ പൊലിസ് മൂകസാക്ഷിയായി നില്‍ക്കുകയാണ്. സംസ്ഥാനത്ത് ബിജെപി വളര്‍ന്നുവരികയാണ്.
അടുത്തിടെ കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ വന്‍ വിജയമായി നടന്നത് ഇതിനുള്ള തെളിവാണ്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത പൂണ്ടാണ് സിപിഎം ആക്രമണത്തിനിറങ്ങുന്നത്. സംസ്ഥാനത്തു നടക്കുന്ന കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും എല്ലാം സിപിഎമ്മിന്റെ ഭരണപരാജയത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തെ അമിത് ഷായും അപലപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക