|    Aug 23 Wed, 2017 6:19 am
FLASH NEWS

കേരളത്തില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്എസ് ശ്രമം വിലപ്പോവില്ല: പി രാജീവ്‌

Published : 8th August 2017 | Posted By: fsq

 

കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കി തയങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്എസ് ശ്രമം വിലപ്പോവില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്. കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ശാഖകളിലൂടെ ആര്‍എസ്എസിന്റെ രാഷ്ട്രീയം അടിച്ചേല്‍പിക്കാ—ന്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ പുരോഗമ- സാംസ്‌കാരിക മനസ്സ് അതേറ്റെടുക്കില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് തെറ്റായ പ്രചാരവേലകള്‍ നടത്താന്‍ ബിജെപിയുടെ കേന്ദ്രനേതൃത്വം കേരളത്തില്‍ത്തന്നെ കേന്ദ്രീകരിക്കുന്നത്്. സംഘട്ടനത്തില്‍ കൊല്ലപ്പെടുന്ന ഏതെങ്കിലുമൊരു സൈനികന്റെ വീട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഒരു കേന്ദ്രമന്ത്രിയും പോയിട്ടില്ല. എന്നാല്‍ കേരളത്തിലാകെ കലാപമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് അരുണ്‍ ജെയ്റ്റ്‌ലി എത്തിയിരിക്കുകയാണ്. 2019ലെ തിരഞ്ഞെടുപ്പ് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാക്കി മാറ്റാനും അധികാരം വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാനുമാണ് ശ്രമം. ഇതെല്ലാം കണ്‍മുന്നില്‍ വന്നുകയറിയിട്ടും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല. മറ്റു പല സംസ്ഥാനങ്ങഴിലുമെന്നതുപോലെ കേരളത്തിലെ കോണ്‍ഗ്രസിനും ഇപ്പോള്‍ സംഘപരിവാരത്തിന്റെ മനസ്സാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഭീതിദമായ വര്‍ഗ്ഗീയ വിപത്തുകള്‍ക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്നും  പി രാജീവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക