|    Nov 24 Fri, 2017 5:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രം

Published : 5th August 2017 | Posted By: fsq

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ഒലപ്പാമ്പുകള്‍ കാട്ടി സിപിഎമ്മിനെ വിരട്ടാമെന്ന് കരുതണ്ട. കൊലപാതകങ്ങളുടെ എണ്ണം നോക്കി സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ തുടങ്ങിയാല്‍ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരാവണം ആദ്യനടപടി. കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ബിജെപി അവര്‍ നടത്തുന്ന അക്രമങ്ങള്‍ മറച്ചുവയ്ക്കുകയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് കൊലപാതകങ്ങളുടെ കാര്യത്തില്‍ മുന്നില്‍.  ശരാശരി അയ്യായിരത്തിലധികം കൊലപാതകങ്ങളാണ് യുപിയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് കേരളത്തിനുള്ളതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക