|    Aug 20 Sun, 2017 9:46 am
Home   >  Kerala   >  

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ്

Published : 4th August 2017 | Posted By: shins

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം മറികടക്കാന്‍ കേരളത്തില്‍ രാഷ്ട്രപതിഭരണമേര്‍പ്പെടുത്തണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും ആരോപിച്ചു. വിഷയത്തില്‍ കേന്ദ്രം അനുകൂലതീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും ദത്താത്രേയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക