|    Jul 23 Mon, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തില്‍ ബിജെപിയെ പ്രതിപക്ഷമാക്കാന്‍ സിപിഎമ്മിന് മോഹം : എം എം ഹസന്‍

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപിക്ക്  ബദല്‍ കോണ്‍ഗ്രസല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ദേശീയ തലത്തിലും കേരളത്തിലും ബിജെപിക്ക് ആവേശം നല്‍കുന്ന പ്രസ്താവനയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.പിണറായിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധവും ബിജെപിയോടുള്ള മൃദു സമീപനവുമാണ് ഇതിന് പിന്നില്‍. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ ചെറുത്ത് തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദല്‍ രൂപപ്പെട്ടുവരുന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയുള്ളതാണ്. മൂന്ന്് സംസ്ഥാനങ്ങളില്‍ മാത്രം സാന്നിധ്യമുള്ള സിപിഎം എങ്ങനെ ദേശീയതലത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരേ ഒറ്റയ്ക്ക് പോരാടും. ബിജെപിയെ നേരിടാന്‍  ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഹകരിച്ചത് നയപരിപാടികളുടെ അടിസ്ഥാനത്തിലാണെന്ന കാര്യം പിണറായി വിജയന്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കേരളത്തില്‍ ബിജെപിയെ പ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെന്ന് ഹസന്‍ ആരോപിച്ചു.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ മുഖ്യമന്ത്രി പ്രശംസകൊണ്ട് മൂടുന്നതും, അഴിമതി ആരോപണങ്ങളില്‍പെട്ട് ബിജെപി നേതാക്കള്‍ ശ്വാസംമുട്ടുന്ന സന്ദര്‍ഭത്തില്‍, വികൃതമായ ബിജെപിയുടെ മുഖം രക്ഷിക്കാന്‍ അവസരം  ഉണ്ടാക്കിക്കൊടുത്തത് സിപിഎമ്മാണ്.  ഇപ്പോള്‍ അഴിമതിക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസ് മുഖ്യമന്ത്രി പിന്‍വലിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രീണന സമീപനവും, സിപിഎമ്മിന്റെ ഏറ്റുമുട്ടലുകളും ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കാനുള്ള നടപടികളാണെന്നും ഹസന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss