|    Dec 15 Sat, 2018 4:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും നല്‍കുന്നു; എ കെ ആന്റണിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Published : 25th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും നല്‍കുകയാണെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചു. ശബരിമലയില്‍ സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ കെ ആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കേരളത്തില്‍ ബിജെപിക്ക് വളരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം സര്‍ക്കാരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള തന്ത്രവുമാണത്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി എ കെ ആന്റണി മാറുകയാണ്. ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി തന്നെ അംഗീകരിച്ചതാണ്. യഥാര്‍—ഥ അക്രമകാരികളെ തുറന്നുകാട്ടുന്നതിനു പകരം സിപിഎമ്മിനെ പഴിചാരുന്നതു കാപട്യമാണ്.
കോണ്‍ഗ്രസ്സുകാരില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നത് ആന്റണി കാണുന്നില്ല. ദേവസ്വം ബോര്‍ഡ് വിധി നടപ്പാക്കുന്നതിനു സാവകാശം തേടി കോടതിയെ സമീപിച്ച സാഹചര്യംപോലും മറച്ചുവച്ചാണ് എ കെ ആന്റണി വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത്. ഉത്തരേന്ത്യന്‍ അജണ്ടയാണ് സംഘപരിവാരം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനെ അനുകൂലിക്കാത്ത മതനിരപേക്ഷ കേരളം ഉറച്ച നിലപാടിലൂടെയാണ് മുന്നോട്ടുപോവുന്നതെന്നു മനസ്സിലാക്കുന്നത് നല്ലതാണ്. സംഘപരിവാര അക്രമത്തെ അപലപിക്കാത്ത കോണ്‍ഗ്രസ് നിലപാടാണ് യഥാര്‍ഥത്തില്‍ സംഘപരിവാര ശക്തികള്‍ക്ക് ഊര്‍ജം പകരുന്നത്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കുന്നുണ്ട്. ഇതു കാരണം തീര്‍ത്ഥാടകരുടെ ഒഴുക്കു വര്‍ധിച്ചിരിക്കുകയാണ്. അവിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയതും നേതൃത്വം കൊടുത്തതും സംഘപരിവാര ശക്തികളാണ്. എന്നാല്‍, ആന്റണിയുടെ പാര്‍ട്ടിയും അണികളും ഈ കലാപകാരികള്‍ക്ക് ഒത്താശ ചെയ്ത് പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss