|    Mar 25 Sat, 2017 11:09 pm
FLASH NEWS

കേരളത്തില്‍ നേതൃത്വത്തിന് താനില്ലെന്ന് ആന്റണി

Published : 29th October 2015 | Posted By: G.A.G

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഇനി താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇവിടെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രഗല്‍ഭരുണ്ട്്. ഉമ്മന്‍ ചാണ്ടിയും സുധീരനും, ചെന്നിത്തലയുമൊക്കെയടങ്ങിയ മനോഹരമായ നേതൃത്വമാണു ഇപ്പോള്‍ കേരളത്തിലുള്ളത്. തന്റെ കാലം കഴിഞ്ഞെന്നും  ഇനിയും കേരളത്തിലേക്കില്ലെന്നും ആന്റണി പറഞ്ഞു. ബാര്‍ കോഴക്കേസിലെ പുതിയ വിധി യുഡിഎഫിനെ ബാധിക്കില്ലെന്നും വിധിയെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നും ആന്റണി പ്രതികരിച്ചു . കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക