|    Jul 19 Thu, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തില്‍ നിന്ന് ഹജ്ജിന് പോയവര്‍ നാളെ മുതല്‍ എത്തിത്തുടങ്ങും

Published : 20th September 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോയവര്‍ നാളെ മുതല്‍ നെടുമ്പാശ്ശേരി വഴി എത്തിത്തുടങ്ങും. വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് 300 ഹാജിമാരുമായി ആദ്യവിമാനം മദീനയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തുക. ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയിട്ടുണ്ട്. എട്ടുദിവസമാണ് ഓരോ ഹാജിക്കും മദീനയില്‍ അനുവദിച്ച സമയം. ഹാജിമാരുടെ മടക്കം മുന്‍നിര്‍ത്തി നെടുമ്പാശ്ശേരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തി. പ്രഥമ ഹജ്ജ് സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss