|    Dec 16 Sat, 2017 8:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തില്‍ ക്രമസമാധാനനില തകരാറിലെന്ന പ്രചാരണം ശരിയല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലിയോട് എംപിമാര്‍

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടറിയിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ക്രമസമാധാനനില തകരാറിലെന്ന പ്രചാരണം ശരിയല്ലെന്ന്എംപിമാര്‍ അരുണ്‍ ജെയ്റ്റ്‌ലിയോട്  പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എംപിമാര്‍ കേന്ദ്രമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി നേരിട്ട് സര്‍വകക്ഷി സമാധാനയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും പി കരുണാകരന്‍ എംപി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം മുഖംനോക്കാതെ നടപടിയെടുക്കും. ക്രമസമാധാനനില തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമം ബിജെപി നടത്തുന്നുണ്ടെന്നും ഇടത് എംപിമാര്‍ ആരോപിച്ചു. വര്‍ഗീയ സംഘര്‍ഷമില്ലാത്ത, പശുവിന്റെ പേരില്‍ ഒരാള്‍ പോലും കൊല്ലപ്പെടാത്ത സംസ്ഥാനമാണ് കേരളമെങ്കിലും സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവുന്നു. ഇതംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss