|    Dec 17 Sun, 2017 12:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു: കേന്ദ്രമന്ത്രി

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സിപിഎം അധികാരത്തിലേറിയതിനു ശേഷം ക്രമസമാധാന നില തകരുകയും അരാജകത്വം വര്‍ധിക്കുകയും ചെയ്തതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയും ബിജെപി ദേശീയ വക്താവുമായ നിര്‍മലാ സീതാരാമന്‍. ഭരണത്തണലില്‍ ഭീകരത സൃഷ്ടിക്കുന്ന ബംഗാള്‍ മോഡല്‍ കേരളത്തില്‍ നടപ്പാക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആരോപിച്ചു. കേസുകള്‍ അട്ടിമറിക്കുന്ന സിപിഎം ഗുണ്ടകളാണ് പോലിസ് സ്‌റ്റേഷനുകള്‍ ഭരിക്കുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും ഭരണത്തിലെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് സിപിഎം ആക്രമണം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss