|    Nov 20 Mon, 2017 2:51 am
FLASH NEWS

കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രു ആരാണെന്ന് എ കെ ആന്റണി വ്യക്തമാക്കണം : കാനം രാജേന്ദ്രന്‍

Published : 1st November 2017 | Posted By: fsq

 

ആലപ്പുഴ: ബിജെപിയുടെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരേയും വര്‍ഗീയതയ്‌ക്കെതിരേയും ദേശീയ അടിസ്ഥാനത്തില്‍ ബദല്‍ വേണമെന്ന് പറയുന്ന എ കെ ആന്റണി കേരളത്തില്‍ എല്‍ഡിഎഫാണാ ബിജെപിയാണോ മുഖ്യശത്രുവെന്ന് വ്യക്തമാക്കണമെന്ന് സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് ജനജാഗ്രതായാത്രയുടെ സ്വീകരണത്തിന് ശേഷം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നത് എ കെ ആന്റണിയാണ്. ബി ജെ പിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന എല്‍ ഡി എഫിനെ ദുര്‍ബലപ്പെടുത്താനേ കോണ്‍ഗ്രസ്സിന്റെ നീക്കം ഉപകരിക്കൂ. ഇത് ഗുണം ചെയ്യുന്നത് ബിജെപിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയെ ചെറുക്കാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ അത് കേവലമൊരു തിരഞ്ഞെടുപ്പ് സഖ്യമല്ല. കേന്ദ്ര നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭ്യമാവുന്നത്. കൂടാതെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജാഥ ഉയര്‍ത്തിക്കാട്ടുന്നു. ചെന്നിത്തലയുടെ ജാഥ സോളാര്‍ റിപോര്‍ട്ടിന്റെ ജാള്യത മറയ്ക്കാനാണെന്ന് ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക