|    May 23 Tue, 2017 4:09 pm
FLASH NEWS

കേരളത്തില്‍ കാലവര്‍ഷം അഞ്ചുനാള്‍ക്കകം

Published : 3rd June 2016 | Posted By: SMR

rain

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ പ്രദേശങ്ങളിലൊഴിച്ച് ഈ വര്‍ഷം രാജ്യത്ത് സാമാന്യം നല്ല മഴ ലഭിക്കും. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോഡ് അറിയിച്ചു. കേരളത്തില്‍ കാലവര്‍ഷം നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി കുറഞ്ഞതോതില്‍ മഴ ലഭിച്ച ഭക്ഷ്യോല്‍പാദനമേഖലകളായ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇപ്രാവശ്യം 108 ശതമാനം മഴ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day