|    Oct 19 Thu, 2017 7:32 am
FLASH NEWS

കേരളത്തില്‍ കാലപ്പഴക്കം വന്ന കമ്പാര്‍ട്ടുമെന്റുകള്‍ ; എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രം

Published : 13th August 2017 | Posted By: fsq

 

ഒലവക്കോട്: പാലക്കാട് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനില്‍ ഉപയോഗിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ കോച്ചുകള്‍. തമിഴ്‌നാട്ടില്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് കാലപ്പഴക്കം വന്ന കമ്പാര്‍ട്ടുമെന്റുകളാണ് കേരളത്തിലെ യാത്രക്കാര്‍ക്കായി റെയില്‍വേ മാറ്റിവയ്ക്കുന്നതെന്ന ആക്ഷേപം ശക്തമാവുന്നു. നല്ലൊരു ശതമാനം സീസണ്‍ ടിക്കറ്റ് യാത്രക്കാരടക്കം ആയിരക്കണക്കിനു പേര്‍ ആശ്രയിക്കുന്ന ട്രെയിനിനോടാണ് റെയില്‍വേ അവഗണന പുലര്‍ത്തുന്നത്. മെമുവിലെ മിക്ക കോച്ചുകളുടെയും നിലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഉപയോഗശൂന്യമായ നിലയിലള്ളതാണ് ശുചിമുറികള്‍. ശുചിമുറിയിലെ വാതിലുകളിലുള്ള തുരുമ്പെടുത്ത് നശിച്ച കൊളുത്തുകള്‍ ബുദ്ധിമുട്ടിക്കുന്നതായി യാത്രക്കാര്‍ പറയുന്നു. വാതിലുകള്‍ കേടായതും കൊളുത്തുകള്‍ ഇടാന്‍ കഴിയാത്തതുമായ ശുചിമുറികള്‍ മൂലം സ്ത്രീകളാണ് ദുരിതത്തിലാവുന്നത്. ടാപ്പുകള്‍ പലതും തുരുമ്പിച്ച് ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാവുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക