|    Jan 25 Wed, 2017 3:07 am
FLASH NEWS

കേരളത്തില്‍ കച്ചവടക്കാരുടെ അടവു രാഷ്ട്രീയം: എ സഈദ്

Published : 31st March 2016 | Posted By: RKN

കോട്ടയം: കേരളത്തില്‍ നിലനില്‍ക്കുന്നത് കച്ചവടക്കാരുടെ അടവു രാഷ്ട്രീയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റായിരുന്ന സാംകുട്ടി ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനതയില്‍ നിന്ന് അകലുന്ന ഇടതുപക്ഷവും അഴിമതിയില്‍ മുങ്ങിയ വലതുപക്ഷവുമാണ് കേരളത്തിലുള്ളത്. പാര്‍ശ്വവല്‍കൃത ജനതയോട് ഇടതുപക്ഷം ചരിത്രപരമായ വഞ്ചനയാണു കാണിക്കുന്നത്. അതേസമയം, ഈ ജനതയുടെ പ്രശ്‌നങ്ങള്‍ തോളിലേറ്റി അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിക്കുന്നവരെ വര്‍ഗീയത ആരോപിച്ച് തടയിടാനും ശ്രമിക്കുന്നു. ദരിദ്രരെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരെയും നിശ്ശബ്ദമാക്കാനാണു ശ്രമം. അനിവാര്യമായ രാഷ്ട്രീയ മാറ്റത്തിനുവണ്ടി എസ്ഡിപിഐ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് യു പി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, കോണ്‍ഗ്രസ് എസ് ജനറല്‍ സെക്രട്ടറി പി ജി ഗോപി, സിഡിഎന്‍ പ്രസിഡന്റ് ലൂക്കോസ് കെ നീലംപേരൂര്‍, ഐഡിഎഫ്പികെസിയു നേതാവ് ചെങ്ങരൂര്‍ തങ്കച്ചന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മാഈല്‍, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം എം കെ നിസാമുദ്ദീന്‍, സാംകുട്ടി ജേക്കബിന്റെ മകള്‍ അഡ്വ. സിമി ജേക്കബ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ കോട്ടയം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക