|    Dec 16 Sun, 2018 4:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തില്‍നിന്ന് പച്ചക്കറി ഇറക്കുമതി വിലക്കി സൗദി

Published : 4th June 2018 | Posted By: kasim kzm

റിയാദ്: കോഴിക്കോടും മലപ്പുറത്തും നിപാ വൈറസ് നിരവധി ജീവനുകള്‍ അപഹരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നു പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഉത്തരവിറക്കി.
വൈറസ് ഭീഷണിക്ക് തടയിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണു തീരുമാനമെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ ലൈവ്‌സ്റ്റോക്ക് റിസ്‌ക് അസസ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സനദ് അല്‍ ഹര്‍ബി പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നു പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതു ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ വിലക്കിയിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കുന്നതിനെതിരേ സൗദി പൗരന്‍മാര്‍ക്ക് ന്യൂഡല്‍ഹിയിലെ സൗദി എംബസി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിപാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളയാത്ര ഒഴിവാക്കാന്‍ തങ്ങളുടെ പൗരന്‍മാരോട് മറ്റു ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss