|    Mar 28 Tue, 2017 7:59 am

കേരളത്തിലെ സിപിഎം ഭീകരത നേരിടാന്‍ ആര്‍എസ്എസ് ലീഗിനെ കൂട്ടുപിടിക്കുന്നു

Published : 18th July 2016 | Posted By: sdq

Baba Ramdev n Sadiqali Thangalന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം ഭീകരത നേരിടാന്‍ ദേശീയ തലത്തില്‍ ആര്‍എസ്എസ്, മുസ്്‌ലിം ലീഗിനെ കൂട്ടുപിടിക്കുന്നു. സിപിഎമ്മിന്റെ ഭീകരതയ്ക്ക് ഇരയായ പാര്‍ട്ടി എന്ന നിലയില്‍ ലീഗിനെ കൂടെ കൂട്ടാനാണ് ആര്‍എസ്എസ് നീക്കം. ദേശീയ തലത്തില്‍ ആര്‍എസ്എസ് പോഷകസംഘടനയായ സര്‍വോദയ ഡല്‍ഹിയില്‍ രാഷ്ട്രീയ അക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന സമ്മേളത്തില്‍ ലീഗ് നേതാക്കളെ കൂടി പങ്കെടുപ്പിക്കാനാവുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നടന്ന അക്രമണങ്ങളില്‍ കൊല്ലപ്പെട്ട 650 രക്തസാക്ഷികളെ അനുസ്മരിക്കുന്നുണ്ട്. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയും സിപിഎം അക്രമത്തിന്റെ ജിവിച്ചിരിക്കുന്ന ഇരകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day