|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തിലെ ലോട്ടറി വില്‍പന നിര്‍ത്താന്‍ മിസോറാം സര്‍ക്കാര്‍ ഉത്തരവ്

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പന നിര്‍ത്താന്‍ മിസോറാം സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സപ്തംബര്‍ 5ന് പുറപ്പെടുവിച്ച ഉത്തരവ് കേരള ധനകാര്യ മന്ത്രാലയത്തിന് ലഭിച്ചു. സംസ്ഥാന ചരക്കുസേവന നികുതി നിയമപ്രകാരം ലോട്ടറി നടത്തിപ്പുകാര്‍ ചില വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വ്യവസ്ഥകള്‍ക്ക്  വിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടുവരുകയും ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയി ല്‍ എടുക്കുകയും ചെയതിരുന്നു. ഇതേത്തുടര്‍ന്ന് വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കേരളത്തില്‍ മിസോറാം ലോട്ടറിയുടെ ചുമതലയുള്ള ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയി ല്‍ ഹരജി ഫയല്‍ ചെയ്തു. ഹരജിയില്‍ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് ലോട്ടറി വില്‍പന നിര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss