|    Nov 15 Thu, 2018 4:02 am
FLASH NEWS
Home   >  Kerala   >  

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരം, പാരമ്പര്യത്തോടുള്ള അനീതി- രാഷ്ട്രപതി

Published : 6th August 2018 | Posted By: G.A.G

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അവ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയുംമഹത്തായ പാരമ്പര്യത്തോടുള്ള അനീതിയാണെന്നും രാഷ്ട്രപതി രാംനാഥ്‌കോവിന്ദ്. ഇത്തരം പ്രവണതകള്‍ വികസിച്ചുവരുന്നത് ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയക്കൂട്ടായ്മകളുംബോധമുള്ള പൗരന്‍മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കേരള നിയമസഭയുടെ വജ്രജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ ആഘോഷം’ ഉദ്ഘാടനം ചെയ്തുകൊണ്ട്
പറഞ്ഞു. സംവാദവും ഭിന്നാഭിപ്രായവും വിസമ്മതവുമൊക്കെ തീര്‍ത്തുംസ്വീകാര്യമാണ്. അവ നമ്മുടെ രാഷ്ട്രീയത്തില്‍സ്വാഗതംചെയ്യപ്പെടേണ്ടവയുമാണ്. എന്നാല്‍, നമ്മുടെ ഭരണഘടനയില്‍ഹിംസയ്ക്ക് സ്ഥാനമില്ല. ‘ജനാധിപത്യത്തിന്റെ ഉല്‍സവ’ത്തില്‍ ഇതേക്കുറിച്ച് അല്‍പംചിന്തിക്കാന്‍ സാധിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച കേരള ജനതയെയും ഇന്ത്യയിലെ പൗരന്‍മാരെയും സംബന്ധിച്ചു കരണീയമാണ്.-രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം :

കേരള നിയമസഭയുടെ വജ്രജൂബിലിയുടെസമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ”ജനാധിപത്യത്തിന്റെ ആഘോഷം” ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളെയും നിയമസഭയിലെ അംഗങ്ങളേയും മുന്‍ നിയമസഭാസാമാജികരേയും, ഒപ്പം ഉദ്യോഗസ്ഥരേയും ഈ സുപ്രധാന പരിപാടിക്ക്‌വേണ്ടി പ്രവര്‍ത്തിച്ച മറ്റ്ജീവനക്കാരെയും ഞാന്‍ അഭിനന്ദിക്കുകയാണ്.

ഇതിനെ ഒരുദേശീയതലത്തിലുള്ള ഉത്സവമാക്കി മാറ്റുന്നതിന് മുന്‍കൈയെടുത്ത സ്പീക്കറെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ആറ് വ്യത്യസ്ഥസെമിനാറുകള്‍ ഇതിന്റെ ഭാഗമായിഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ദുര്‍ബലവിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടികജാതിവര്‍ഗ്ഗ സമുദായങ്ങളെശാക്തീകരിക്കുക, വനിതകളുടെ പ്രശ്‌നങ്ങള്‍ക്കും, ലിംഗപരമായവിഷയങ്ങള്‍ക്കുംഊന്നല്‍ നല്‍കുക, നിയമസഭാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രാപ്തിയുള്ളതുമാക്കുക, പാര്‍ലമെന്ററി ജനാധിപത്യവുമായിവിദ്യാര്‍ത്ഥികളേയും മാധ്യമങ്ങളെയുംഇടപഴകിപ്പിക്കുക, ഏറ്റവും ഒടുവിലായികേരള വികസന മാതൃകയുടെപ്രസക്തിയുംവിശാലമായ പ്രയോഗിഗതഎന്നിവഉള്‍പ്പെടുന്നതാണിത്.

ഇവയെല്ലാം തന്നെ വളരെ അര്‍ത്ഥവത്തായ വിഷയങ്ങളാണ്. നമ്മുടെ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെമുന്നോട്ടുള്ള പോക്കിന് പ്രവര്‍ത്തനക്ഷമവും പ്രായോഗികവുമായ ഫലങ്ങള്‍ ” ജനാധിപത്യത്തിന്റെ ആഘോഷത്തില്‍” നടക്കുന്ന ചര്‍ച്ചകള്‍ സംഭാവനചെയ്യുമെന്ന് എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.ഇത്തരമൊരുആഘോഷംകേരളത്തിന്റെ സമ്പന്നമായ ബൗദ്ധിക പാരമ്പര്യത്തിന് അനുസൃതവുമാണ്.
രാഷ്ട്രീയം, പൊതുജീവിതം, ജനാധിപത്യത്തിന്റെഗുണനിലവാരം എന്നിവയെല്ലാം സമൂഹത്തിന്റെ ധര്‍മ്മചിന്തയുടെ പ്രതിഫലനത്തിന് ഏറ്റവും അനിവാര്യമാണ്. കേരള നിയമസഭയും അതിലെ ചര്‍ച്ചകളും സംവാദങ്ങളും, അത് നിയമനിര്‍മ്മാണത്തില്‍ ചരിത്രപരമായി തന്നെ പിന്‍തുടരുന്ന മാനുഷികമൂല്യങ്ങളുമെല്ലാം ഈ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന്റെ കണ്ണാടിയാണ്. ഏറ്റവും ഉന്നത വ്യക്തിത്വത്തിന് ഉടമയായിരുന്നകെ.ആര്‍. നാരായണനെപ്പോലെയുള്ള ഒരുവ്യക്തിയെ രാഷ്ട്രപതിയായി, രാഷ്ട്രപതിഭവനില്‍ എന്റെ അഭിവന്ദ്യനായ മുന്‍ഗാമിയായി നമ്മുടെ രാജ്യത്തിന് സംഭാവന ചെയ്തത് കേരളമാണ്. ഏറെവെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നും സ്‌കോളര്‍ഷിപ്പുകളുടേയുംകഠിനപ്രയത്‌നത്തിന്റേയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും ഉന്നതപദവിയില്‍ എത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പോലുംകേരളത്തിന്റെ സാമൂഹികചട്ടക്കൂടുകള്‍ സംവാദങ്ങളെയും ചര്‍ച്ചകളെയും പ്രോത്സാഹിപ്പിച്ചിരുന്നു. ആദിശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, അയ്യങ്കാളിതുടങ്ങിയദീര്‍ഘദര്‍ശിത്വമുള്ള പരിഷ്‌ക്കര്‍ത്താക്കളുടെവഴിയായിരുന്നുഅത്. കേരളത്തെ തങ്ങളുടെആദ്യ ഭവനമായികരുതിയഹിന്ദുമതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാം, മറ്റ്‌വിഭാഗങ്ങള്‍തുടങ്ങിയമഹത്തായമതവിശ്വാസങ്ങളും ആത്മീയപാരമ്പര്യങ്ങളും പിന്‍തുടരുന്ന ജനങ്ങളുമായുള്ളചര്‍ച്ചകള്‍ക്ക്‌വഴിവച്ചതിന്റെ പ്രചോദനം അതായിരുന്നു. ഒരുവ്യക്തിക്ക് ഏത് മതത്തിലുംവിശ്വസിക്കുകയോ, അല്ലെങ്കില്‍വിശ്വസിക്കാതിരിക്കുകയോചെയ്യാം. അത് പ്രധാനമല്ല. എന്നാല്‍കേരളത്തിന്റെ ഡി.എന്‍.എയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ സംസ്‌ക്കാരവും സംവാദവും പരസ്പരം അംഗീകരിക്കലുമാണ് പ്രധാനം. അത് പൊതു ജീവിതത്തിലും, നിയമസഭയിലും സംരക്ഷിക്കപ്പെടണം.

കഴിഞ്ഞ അറുപത് വര്‍ഷമായി അപൂര്‍വ്വമായ കഴിവുകളുള്ള ജന പ്രതിനിധികളുടെയുക്തിയുംശബ്ദവുംകൊണ്ട് ശക്തിപ്പെടാനുളള ഭാഗ്യം ലഭിച്ചതാണ് ഈ നിയമസഭ. മറ്റുള്ളവരോടൊപ്പം ഇതില്‍കേരളത്തിലെആദ്യകാലമുഖ്യമന്ത്രിമാരായ ശ്രീഇ.എം.എസ് നമ്പൂതിരിപ്പാട്, ശ്രീ ആര്‍. ശങ്കര്‍, ശ്രീ സി. അച്യുതമേനോന്‍,ആദരണീയരും വളരെയധികംസ്‌നേഹിക്കപ്പെടുന്നവരുമായ ആദ്യ നിയമസഭയിലെ അംഗമായിരുന്ന ജസ്റ്റീസ്‌വി.ആര്‍. കൃഷ്ണയ്യര്‍, പില്‍ക്കാലത്തെ മഹാന്‍മാരായ ശ്രീകെ. കരുണാകരന്‍, ശ്രീ, ഇ.കെ. നായനാര്‍, അനുഭവസമ്പത്തുള്ളവരായ ശ്രീവി.എസ്. അച്യുതാന്ദന്‍, സ്വതന്ത്ര ഇന്ത്യയിലെ വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ശ്രീമതികെ.ആര്‍. ഗൗരിയമ്മ, സമകാലീനരായ ശ്രീഎ.കെ. ആന്റണി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് അത്. ഞാന്‍ ചില പേരുകള്‍ മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. മറ്റു നിരവധിപേരുണ്ട്. ഈ വജ്രജൂബിലി അവരുടെയൊക്കെ സംയുക്തപ്രയത്‌നത്തിനുള്ള ആദരവുകൂടിയാണ്.

ശ്രീ.സ്പീക്കര്‍, സഭാംഗങ്ങളെ, മഹതികളെ, മഹാന്‍ാരെ.

ഭൂപരിഷ്‌കരണംമുതല്‍ പഞ്ചായത്തീരാജ് വരെയും, സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയുംകേരള ജനത സ്വന്തമാക്കിയ നേട്ടങ്ങള്‍ ഏറെയുണ്ട്. അവയൊക്കെ നേടിയെടുക്കുന്നതിന് ഈ സഭയില്‍അന്തിമരൂപംനല്‍കിയ നിയമങ്ങള്‍ പിന്‍തുണയേകിയിട്ടുണ്ട്. അവ സാമൂഹ്യമേഖലയില്‍ ‘കേരളമോഡല്‍’ എന്നു വിളിപ്പേരുള്ള നേട്ടങ്ങള്‍ക്കു കാരണമായി. ഞാന്‍ അല്‍പംമുമ്പു സൂചിപ്പിച്ചതുപോലെ, ഇത്തരംകാര്യങ്ങള്‍ ഈ ആഘോഷത്തിന്റെ ഭാഗമായുള്ള സെഷനുകളില്‍ ഒന്നില്‍ ചര്‍ച്ച ചെയ്യപ്പെടും.

നേടിയെടുത്ത കാര്യങ്ങളെ സംതൃപ്തിയോടെഓര്‍ക്കുന്നതിനൊപ്പം ഭാവിയെ പ്രതീക്ഷാപൂര്‍വം വീക്ഷിക്കുക എന്നതും പ്രധാനമാണ്. കേരളത്തില്‍ സാമൂഹ്യ മേഖലയില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം ഈ സംസ്ഥാനത്തെ പ്രതിഭയുള്ളവരെദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കായിസേവനം അര്‍പ്പിക്കാന്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുംസേവനം അനുഷ്ഠിക്കാന്‍ പോലും പ്രാപ്തരാക്കി. അധ്യാപകരായും ആരോഗ്യസേവന ദാതാക്കളായും, സാങ്കേതികവിദഗ്ധരായും, ബിസിനസ്സുകാരായും, അധ്വാനശീലമുള്ളതൊഴിലാളികളായും, ക്ഷീണമറിയാതെജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളായും,വിനോദസഞ്ചാരവ്യവസായരംഗത്ത്‌കേരളത്തില്‍ നിന്നുള്ളയുവജനങ്ങളെയുംവിലപ്പെട്ട മനുഷ്യമൂലധനമെന്ന നിലയിലാണ്കണക്കാക്കപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ യുവാക്കള്‍ക്കുസ്വന്തം നാട്ടില്‍ത്തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം ‘കേരളമാതൃകയുടെ’ അടുത്ത ഘട്ടം. രാജ്യത്തിന്റെഎല്ലാ ഭാഗത്തും കേരളീയര്‍ പ്രവര്‍ത്തിക്കുന്നതുസ്വാഗതാര്‍ഹമാണെങ്കിലുംകേരളത്തില്‍ സംരംഭങ്ങളും ബിസിനസുംവികസിച്ചുവരുന്നതില്‍ ഉണ്ടായിട്ടുള്ള വിടവ്ഇല്ലാതാക്കേണ്ടത് ഇവിടത്തുകാര്‍ തന്നെയാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ചുകൂടിയുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ആശങ്കയുണര്‍ത്തുന്ന ഒരുവിഷയത്തിലേയ്ക്കുകൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഊന്നിപ്പറഞ്ഞതുപോലെ സംവാദത്തിന്റെ ചരിത്രവും പരസ്പര ബഹുമാനവും മറ്റുള്ളവരുടെകാഴ്ചപ്പാടുകളോടുള്ള ബഹുമാനവുംകേരള സമൂഹത്തിന്റെഒരുമുഖമുദ്രയാണ്. ഇത്തരം സവിശേഷതകള്‍ കഴിഞ്ഞ 60 വര്‍ഷമായി ഈ സഭയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനത്തിന്റെചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷമെന്ന വിരോധാഭാസം നിലനില്‍ക്കുന്നുണ്ട്.
ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയുംമഹത്തായ പാരമ്പര്യത്തോടുള്ള അനീതിയാണ്. അത്തരം പ്രവണതകള്‍ വികസിച്ചുവരുന്നത് ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയക്കൂട്ടായ്മകളുംബോധമുള്ള പൗരന്‍മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. സംവാദവും ഭിന്നാഭിപ്രായവും വിസമ്മതവുമൊക്കെ തീര്‍ത്തുംസ്വീകാര്യമാണ്. അവ നമ്മുടെ രാഷ്ട്രീയത്തില്‍സ്വാഗതംചെയ്യപ്പെടേണ്ടവയുമാണ്. എന്നാല്‍, നമ്മുടെ ഭരണഘടനയില്‍ഹിംസയ്ക്ക് സ്ഥാനമില്ല. ‘ജനാധിപത്യത്തിന്റെ ഉല്‍സവ’ത്തില്‍ ഇതേക്കുറിച്ച് അല്‍പംചിന്തിക്കാന്‍ സാധിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച കേരള ജനതയെയും ഇന്ത്യയിലെ പൗരന്‍മാരെയും സംബന്ധിച്ചു കരണീയമാണ്.
അവസാനമായി, കേരള ജനതയെയും സഭാംഗങ്ങളെയുംകേരള നിയമസഭയുടെ വജ്രജൂബിലി വേളയില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുകയാണ്. ‘ജനാധിപത്യത്തിന്റെഉല്‍സവ’ത്തിലെഎല്ലാ പങ്കാളികള്‍ക്കും ആശംസകള്‍ നേരുന്നു. ഏറ്റവും പ്രധാനമായി,ഈ മാസാവസാനം നടക്കുന്ന ഓണാഘോഷത്തിന് മുന്‍കൂട്ടി ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓണംകേരളത്തിലെ എല്ലാകുടുംബങ്ങളിലും വീടുകളിലും ആഹ്ലാദവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss