|    Jan 25 Wed, 2017 6:58 am
FLASH NEWS

കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് അടുത്ത മാസം മുതല്‍

Published : 8th July 2016 | Posted By: SMR

അബൂദബി: യുഎഇയുടെ കോണ്‍സുലേറ്റ് അടുത്ത മാസം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഈ നയതന്ത്രകാര്യാലയത്തിന് നേതൃത്വം നല്‍കാനായി യുഎഇ വിദേശകാര്യ മന്ത്രാലയം ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. യുഎഇയില്‍ ജീവിക്കുന്ന 26 ലക്ഷം ഇന്ത്യക്കാരില്‍ പകുതിയും മലയാളികളാണ്.
ദക്ഷിണേന്ത്യയിലെ ഈ സ്ഥാപനം മലയാളികള്‍ക്കു പുറമേ സമീപ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഏറെ സഹായകമാവുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം പറഞ്ഞു. നിലവില്‍ മുംബൈയിലും ന്യൂഡല്‍ഹിയിലുമുള്ള നയതന്ത്രകാര്യാലയങ്ങള്‍ വഴിയാണ് വിസ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ അറ്റസ്റ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനത്തോടെ ഏറെ വേഗത്തിലാവും.
കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സൗഹൃദ ബന്ധങ്ങള്‍ വര്‍ധിക്കുകയും യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കൂടുകയും ചെയ്യും. മണക്കാടുള്ള എംസി ടവറിലാണ് കോണ്‍സുലേറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രവര്‍ത്തനത്തിനായി ആറുവര്‍ഷത്തേക്കാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.
യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് 2011ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ തിരുവനന്തപുരത്ത് റഷ്യ, ശ്രീലങ്ക, മാലി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക