|    Sep 21 Fri, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിലെ മെഡിക്കല്‍ പ്രവേശനം: സമയപരിധി നീട്ടി

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രിംകോടതി സപ്തംബര്‍ 10 വരെ നീട്ടി. മെഡിക്കല്‍ കൗണ്‍സലിങിനും വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുമുള്ള അവസാന തിയ്യതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
പ്രവേശനത്തിനുള്ള അവസാന തിയ്യതി ആഗസ്ത് 31ല്‍ നിന്ന് സപ്തംബര്‍ 15ലേക്ക് നീട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കൗണ്‍സലിങിനും പ്രവേശനത്തിനും അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ പ്രളയം മൂലം ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. അതിനാല്‍ നേരത്തേ നിശ്ചയിച്ചപ്രകാരമുള്ള സമയത്ത് ഇവര്‍ക്കു നടപടികള്‍ക്കായി എത്താന്‍ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ തിയ്യതി നീട്ടണമെന്നുമാണ് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് 28, 29 തിയ്യതികളില്‍ നടക്കാനിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള മോപ് അപ് റൗണ്ട് കൗണ്‍സലിങ് (സ്‌പോട്ട് അഡ്മിഷന്‍) സപ്തംബര്‍ 4, 5 തിയ്യതികളിലേക്കു മാറ്റി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss