|    Mar 25 Sat, 2017 9:10 pm
FLASH NEWS

കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

Published : 28th September 2016 | Posted By: mi.ptk

SUPREME_COURT

ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സിലിങ് നടത്തന്‍ ഉപാധികളോടെ അനുമതി നല്‍കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടില്ലെന്നും സര്‍ക്കാര്‍ അനുമതിയോടെയാണ് പ്രവേശനം നടന്നതെന്നും കോടതി ചൂണ്ടികാട്ടി.എന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാത്ത സീറ്റുകളില്‍ ഏകീകൃത കൗണ്‍സിലിങ് നടത്തണമെന്നും കോടതി പറഞ്ഞു. നേരത്തെസ്വാശ്രയ കോളേജുകള്‍ക്ക് ഉപാധികളോടെ മെഡിക്കല്‍,ഡെന്റല്‍ പ്രവേശനം നടത്താന്‍ ഹൈകോടതി ഇറക്കിയ ഇടക്കാല ഉത്തരവിനും സ്‌റ്റേ ഇല്ല. ജസ്റ്റിസുമാരായ എകെ സിക്രി, നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മഹാരാഷ്ട്രയില്‍ ഏകീകൃത മെഡിക്കല്‍ കൗണ്‍സിലിങിന് നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും പ്രവേശന നടപടി പൂര്‍ത്തിയാകാത്ത കോളേജുകള്‍ക്കാണ് ഉത്തരവ് ബാധകമായിരുന്നത്. അതേസമയം കല്‍പ്പിത സര്‍വകലാശാലകളിലെ ഈ വര്‍ഷത്തെ കൗണ്‍സിലിങ് കോടതി നിലനിര്‍ത്തിയിട്ടുണ്ട്.

(Visited 73 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക