|    Mar 30 Thu, 2017 6:23 pm
FLASH NEWS

കേരളത്തിലെ മന്ത്രിമാരെ നിരീക്ഷിക്കാന്‍ ആം ആദ്മി നിഴല്‍ മന്ത്രിസഭ രൂപീകരിക്കും

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാരെ നിരീക്ഷിക്കാന്‍ ആം ആദ്മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. ഓരോ വകുപ്പിനും സമാന്തരമായി കാബിനറ്റ് സംവിധാനമുണ്ടാക്കും. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. നിഴല്‍ മന്ത്രിസഭയുടെ ഉദ്ഘാടനം അടുത്ത മാസം എറണാകുളത്ത് നടക്കും. ഇത്തരത്തില്‍ 140 മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ഇനി കേരളത്തില്‍ ആം ആദ്മി നടത്തുകയെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്. ഇടതു- വലുത് മുന്നണികള്‍ മാറി മാറി ഭരണത്തിലെത്തുമ്പോഴും പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടും യുഡിഎഫ് നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ജനങ്ങളെ പറ്റിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച സോമനാഥ് ഭാരതി, ഇതേപോലെയാണ് പിണറായി വിജയന്റെയും പ്രവര്‍ത്തനമെന്ന് ആരോപിച്ചു.
കോടതിയുടെ പരിഗണനയിലുള്ള ബാര്‍കോഴ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. എല്‍ഡിഎഫിന്റെ പൊള്ളയായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഐസ്‌ക്രീം- ബാര്‍കോഴ കേസുകളിലെ നിയമ ഉപദേഷ്ടാവ് വിവാദം അടക്കമുള്ളവയിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ചൂണ്ടിക്കാട്ടിയും പ്രചാരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day