|    Sep 22 Sat, 2018 1:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സാധ്യമായത് ചെയ്യും

Published : 23rd August 2018 | Posted By: ke

ദുബയ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കന്നഡ സിനിമാതാരം ശിവരാജ്കുമാര്‍ പറഞ്ഞു. ദി വില്ലന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ദുബയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രളയ ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കര്‍ണാടകയിലും പ്രകൃതിക്ഷോഭം ഉണ്ടായി. അവിടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കന്നഡ സിനിമാ വ്യവസായ മേഖല പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും നല്‍കണമെന്നാണ് ആഗ്രഹം. മുമ്പ്, ഒറീസയില്‍ പ്രളയമുണ്ടായപ്പോള്‍ തന്റെ പിതാവ് രാജ്കുമാര്‍ തെരുവിലിറങ്ങി സംഭാവന പിരിച്ചത് ഓര്‍ക്കുന്നു. കലാകാരന്‍മാര്‍ക്ക് അത്തരത്തില്‍ സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയേണ്ടതുണ്ട്. ശിവരാജ്കുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss