|    Sep 23 Sun, 2018 9:48 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 25th August 2018 | Posted By: AAK
 
ദമ്മാം: കേരളത്തില്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പദ്ധതി തയ്യാറാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്വീഫ്-ടയോട്ട ബ്ലോക്ക് സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നതിനപ്പുറമാണ് കേരളത്തില്‍ മണ്‍സൂണ്‍ തിമര്‍ത്താടിയപ്പോഴുണ്ടായ നാശനഷ്ടങ്ങള്‍. നൂറിലധികം പേരുടെ മരണത്തിനും കണക്കറ്റ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ മഴക്കെടുതിയില്‍ ലക്ഷങ്ങള്‍ ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാവാതെ ദുരിതാശ്വാസ ക്യാംപുകളിലാണ്. മഴക്കെടുതിയില്‍ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുമ്പോള്‍ സുതാര്യവും അഴിമതിരഹിതവുമാവാന്‍ നടപടി സ്വീകരിക്കണം. മഴക്കാല ദുരിതം ഇരട്ടിക്കാന്‍ ഇടയാക്കിയ കുന്നും മലകളും ഇടിച്ചുനിരത്തിയും വയലുകള്‍ നിരത്തിയുമുള്ള പ്രകൃതിവിരുദ്ധ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ഫോറം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളെ എതിര്‍ക്കുന്ന എസ്ഡിപിഐയെ ഭയപ്പെടുത്തിയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും പിന്തിരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഫോറം സംസ്ഥാന സമിതിയംഗം അഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടു. ബഹുജന്‍ രാഷ്ട്രീയവുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ തകര്‍ക്കാന്‍ കള്ളപ്രചരണങ്ങള്‍കൊണ്ട് ആവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ദുല്‍ അലി കളത്തിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫോറത്തിലേക്ക് പുതുതായി കടന്നു വന്നവര്‍ക്കുന്ന അംഗത്വ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി നിഷാദ് നിലമ്പൂര്‍, ടയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി, സെക്രട്ടറി അഫ്‌സല്‍ കൊല്ലം സംസാരിച്ചു. യൂനുസ് പാലക്കാട്, റഈസ് കടവില്‍, ഷൈജു കൊല്ലം, ഹക്കീം തിരൂര്‍, മുസ്തഫ എടപ്പാള്‍, സുഹൈല്‍ മലപ്പുറം നേതൃത്വം നല്‍കി.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss