|    Nov 19 Mon, 2018 12:31 pm
FLASH NEWS
Home   >  Kerala   >  

കേരളത്തിലെ പ്രളയം: സഹായം എത്തിക്കാന്‍ ഖത്തര്‍ നടപടി തുടങ്ങി

Published : 19th August 2018 | Posted By: afsal ph


ദോഹ: കേരളത്തിലെ പ്രളയക്കെടുതിയില്‍ സഹായമെത്തിക്കുന്നതിനു ഖത്തര്‍ ചാരിറ്റി കാമ്പയിന്‍ തുടങ്ങി. കേരളത്തിലേക്ക് വിവിധ സഹായങ്ങള്‍ എത്തിക്കാനുള്ള ഫണ്ട് ശേഖരണമാണ് തുടങ്ങിയത്. ഖത്തര്‍ ചാരിറ്റിയുടെ https://www.qchartiy.org/en/qa/campaign?campaignId=178 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കയറിയാല്‍ വിവരങ്ങള്‍ ലഭ്യമാണ്. വീട്, വസ്ത്രങ്ങള്‍, ഭക്ഷണം, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവക്കായി സഹായം നല്കാന്‍ താല്പര്യമുള്ളവര്‍ക്കായി പ്രത്യേക കോളം സൈറ്റില്‍ ഉണ്ട്. അതതു സമയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ ഖത്തര്‍ ചാരിറ്റി വന്‍ സഹായങ്ങളാണ് നല്‍കി വരുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സേവനസഹായ വിഭാഗമാണ് ഖത്തര്‍ ചാരിറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss