|    Sep 23 Sun, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിലെ പ്രളയം: വിമര്‍ശനങ്ങള്‍ തള്ളി ജല കമ്മീഷന്‍; അണക്കെട്ട് തുറന്നതല്ല കാരണം

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറക്കുന്നതിലെ പാളിച്ചയാണെന്ന വിമര്‍ശനങ്ങള്‍ കേന്ദ്ര ജല കമ്മീഷന്‍ തള്ളി. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയാണു പ്രളയദുരന്തത്തിനു വഴിവച്ചതെന്നാണു കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി ശരത്ചന്ദ്ര മാധ്യമങ്ങളോടു പറഞ്ഞത്. കേരളത്തിലെ സ്ഥിതി നിയന്ത്രണാതീതമായിരുന്നു.
ശക്തമായ മഴയില്‍ അണക്കെട്ടുകള്‍ വളരെ വേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായും തുടര്‍ച്ചയായും മഴ പെയ്തത് വെള്ളപ്പൊക്കമുണ്ടാക്കി. ഭൂപ്രകൃതി, വികലമായ വികസപ്രവര്‍ത്തനങ്ങള്‍, കൈയേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കുകയായിരുന്നു. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടാലും സ്ഥിതി വ്യത്യസ്തമാവില്ലായിരുന്നു. മലമ്പ്രദേശങ്ങളും ചെങ്കുത്തായ മേഖലകളുമുള്ളതിനാല്‍ മണിക്കൂറുകള്‍ കൊണ്ട് ഡാമുകള്‍ നിറയും.
കേരളത്തിലെ നദികള്‍ താരതമ്യേന ചെറുതാണ്. വേഗം ജലനിരപ്പ് ഉയരുന്നതിനാല്‍ പെട്ടെന്നുള്ള പ്രളയ മുന്നറിയിപ്പു നല്‍കുക പ്രയാസമാണ്. അമ്പതോ, നൂറോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്ന പ്രളയമാണുണ്ടായത്. സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിശദമായ റിപോര്‍ട്ട് തയ്യാറാക്കുകയാണ്. അണക്കെട്ടുകളിലെ നീരൊഴുക്കിന്റേതടക്കം സമഗ്രമായ വിവരങ്ങള്‍ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ റിപോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിനു കൈമാറുമെന്നും ശരത്ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss