|    Nov 17 Sat, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിലെ പ്രളയം കലാസായാഹ്നമൊരുക്കി മാധ്യമപ്രവര്‍ത്തകര്‍ സമാഹരിച്ചതു 11 ലക്ഷം

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കനത്ത മഴയും പ്രളയവും ദുരിതം വിതച്ച കേരളത്തെ സഹായിക്കുന്നതിനു രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ കലാസായാഹ്നമൊരുക്കി. ഹിന്ദി പിന്നണി ഗായകന്‍ മോഹിത് ചൗഹാന്‍, സുപ്രിംകോടതി ജഡ്ജിമാരും മലയാളികളുമായ കെ എം ജോസഫ്, കുര്യന്‍ ജോസഫ് എന്നിവരും ചടങ്ങില്‍ പാട്ടുകള്‍ പാടി.
സുപ്രിംകോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. മമ്മൂട്ടി ചിത്രമായ “അമര’ത്തിലെ വികാരനൗകയുമായി എന്ന ഗാനമാണ് ജസ്റ്റിസ് കെ എം ജോസഫ് പാടിയത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ആദരമായാണ് ഈ ഗാനം പാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദി ഗാനവും കൂടി പാടിയാണ് കെ എം ജോസഫ് വേദി വിട്ടത്.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍ നാഷനല്‍ ലോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായി. ഇത് ഒരു ആഘോഷമായി തോന്നാം. എന്നാല്‍ കേരളത്തോടൊപ്പം എല്ലാവരുമുണ്ടെന്ന പ്രഖ്യാപനം കൂടിയാണിതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിംകോടതി മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, എ കെ സിക്രി, മദന്‍ ബി ലോകൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തക ഭദ്ര സിന്‍ഹ, ഭരതനാട്യം അധ്യാപിക ഗൗരി പ്രിയ, കീര്‍ത്തന ഹരീഷ് നൃത്തങ്ങള്‍ അവതരിപ്പിച്ചു. പരിപാടിയിലൂടെ സമാഹരിച്ച 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss