|    Oct 23 Mon, 2017 7:09 pm
FLASH NEWS

കേരളത്തിലെ ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍ ആശങ്കയുളവാക്കുന്നു : ഇബ്രാഹിംകുഞ്ഞ് എംഎല്‍എ

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ദലിത് ന്യനപക്ഷ പീഡനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് മുസ്‌ലിംലീഗ് നിയമസഭ ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അഭിപ്രായപ്പെട്ടു. ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് ജില്ല കമ്മിറ്റി കോര്‍പറേഷന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശുവിന്റേ പേരില്‍ കൊടിയ പീഡനങ്ങള്‍ നടക്കുകയാണ്. മുഹമ്മദ് അഖ്‌ലാക്കും ജുനൈദും ഇതിന്റെ ഇരകളില്‍ ചിലത് മാത്രമാണ്. റിയാസ് മൗലവിയും ഫൈസലും കേരളത്തില്‍ സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായവരാണ്. നിയമപാലകരില്‍ നിന്നുപോലും ദലിതന് രക്ഷയില്ല. വിനായകന്റെ കൊലപാതകത്തിനുത്തരാവാദികളായ പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഇ പി കമറുദ്ദീന്‍, ഖജാഞ്ചി എം പി കുഞ്ഞിക്കോയ തങ്ങള്‍, വി കെ മുഹമ്മദ്, കെ എ ഹാറൂണ്‍ റഷീദ്, പി എം അമീര്‍, അഡ്വ. വി എം മുഹമ്മദ്ഗസ്സാലി, പി കെ ഷാഹുല്‍ ഹമീദ്, എം എ റഷീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക