|    Oct 23 Mon, 2017 1:03 am
Home   >  Todays Paper  >  Page 4  >  

കേരളത്തിലെ ക്രമസമാധാനനില ഭദ്രമെന്ന് ആഭ്യന്തരമന്ത്രി

Published : 6th May 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് പറയുന്ന ബിജെപി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജെപിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമുള്ളതാണ്.
ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണെന്ന് കണ്ടെത്തിയിരുന്നുവെന്നത് ആരും വിസ്മരിക്കരുതെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കണക്കുകളില്‍നിന്നു തന്നെ ഇത് വ്യക്തമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബിജെപി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ സാമുദായിക സംഘര്‍ഷങ്ങള്‍ 17 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക